Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E.p.jayarajan

ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പാ​ളി; തു​റ​ന്ന​ടി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ലെ സം​ഘ​ട​നാ​ദൗ​ർ​ബ​ല്യ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ച് മു​തി​ർ​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. ശ​ത്രു​ക്ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ൽ സം​ഘ​ട​നാ​പ​ര​മാ​യ വ​ലി​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി​ക്കു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ.​പി​യു​ടെ വി​മ​ർ​ശ​നം.

ബ്രാ​ഞ്ചു​ക​ളി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ബ്രാ​ഞ്ച്, ലോ​ക്ക​ൽ, ഏ​രി​യാ ക​മ്മി​റ്റി​ക​ളും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച​ക​ൾ വ​രു​ത്തി. ഇ​ത് തി​രു​ത്തു​ന്ന​തി​ൽ നേ​തൃ​ത്വവും പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ല. 

ചി​ല വ്യ​ക്തി​ക​ളു​ടെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ പാ​ർ​ട്ടി​യെ ബാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​പോ​യെ​ന്നും പ​ണ​പ്പി​രി​വു​മാ​യി മാ​ത്രം മു​ന്നോ​ട്ടു​പോ​കു​ന്ന പ്ര​സ്ഥാ​ന​മെ​ന്ന ആ​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്നു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​തി​രാ​ളി​ക​ൾ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രെ​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തി​യ പ്ര​ചാ​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ല.

സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ളും തി​രി​ച്ച​ടി​യാ​യി. ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത​ല്ല വോ​ട്ട് കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന പ്ര​ശ്നം സ്വ​ന്തം വോ​ട്ട​ർ​മാ​ർ ത​ന്നെ എ​തി​രാ​യി വോ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. നേ​തൃ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ മ​റു​ക​ണ്ടം ചാ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗം; പി​ണ​റാ​യി ഉ​ദ്ദേ​ശി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം: ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ഡാ​ഷ് മോ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ​ത് മൃ​ദു​ല​മാ​യ പ്ര​യോ​ഗം മാ​ത്ര​മാ​ണ്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​റ​ഞ്ഞ​തി​നു ക​ടു​ത്ത പ്ര​യോ​ഗം ത​ന്നെ വേ​ണം. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​സ​ഭ്യ​മ​ല്ല. സി​നി​മാ ഡ​യ​ലോ​ഗ് എ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​മോ? രേ​വ​ന്ത് റെ​ഡ്ഡി​യെ കൊ​ണ്ട് പ​റ​യി​ച്ച​തും ആ​കാം.

മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​വാ​രം രേ​വ​ന്ത് സൂ​ക്ഷി​ച്ചി​ല്ല. മ​റു​പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​ണ്. സീ​നി​യ​റാ​യ നേ​താ​വി​നെ കു​റി​ച്ച് പ​രി​ഹാ​സ്യ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Kerala

സി​നി​മ​യും രാ​ഷ്ട്രീ​യ​വും വേ​റെ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം: ഇ.​പി.​ജ​യ​രാ​ജ​ൻ

കൊ​ച്ചി: പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​മ​ർ​ശി​ച്ചും മു​കേ​ഷി​നെ ന്യാ​യീ​ക​രി​ച്ചും സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. മു​കേ​ഷി​ന്‍റേ​ത് നാ​ളു​ക​ൾ​ക്ക് മു​ന്നേ ന​ട​ന്ന സം​ഭ​വ​മാ​ണ്. സി​നി​മ​യും രാ​ഷ്ട്രീ​യ​വും വേ​റെ​യാ​ണ്.

സി​നി​മ​യ്ക്ക് സി​നി​മ​യു​ടേ​താ​യ ചി​ല പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. സി​നി​മ​യും സി​നി​മ ലോ​ക​ത്തു​ള്ള കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ അ​ത് പ​റ​യാം. രാ​ഹു​ലി​ന്‍റെ തെ​റ്റു​ക​ൾ ന്യാ​യീ​ക​രി​ക്കാ​ൻ മു​കേ​ഷി​ന്‍റെ പേ​ര് പ​റ​യു​ക​യാ​ണ്. സി​പി​എം - ബി​ജെ​പി ബ​ന്ധം ആ​രോ​പി​ക്കു​ന്ന​ത് തെ​റ്റ് മ​റ​യ്ക്കാ​നാ​ണ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മി​ല്ലെ. വി.​ഡി.​സ​തീ​ശ​ൻ പ​റ​യു​ന്ന നി​ല​പാ​ട​ല്ല സു​ധാ​ക​ര​നും മ​റ്റു​ള്ള​വ​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

 

 

Latest News

Corehub Up